Sunday, June 3, 2018

ആരോഗ്യം എന്നാല്‍ എന്ത് ?


എന്താണ് ആരോഗ്യം എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?. ആരോഗ്യം എന്നെ ഒരു വാക്കിനു വലിയ    അര്‍ത്ഥമുണ്ട്.
രോഗമില്ലായ്മയാണ് ആരോഗ്യം എന്ന് തെറ്റ് ധരികപ്പെടരുത്. ലോക ആരോഗ്യ സന്ഖടന (WORL HEALTH ORGANISATION) ആരോഗ്യത്തെ കുറിച്ച പറഞ്ഞത് എന്താണെന്നാല്‍ " ശാരീരികമായും, മാനസികമായും പിന്നെ സാമൂഹികമായും പൂര്‍ണമായി സ്വസ്തി പ്രാഭിച്ച അവസ്ഥ അല്ലാതെ രോഗമില്ലാത്ത അവസ്ഥ എന്നല്ല " എന്നാണു. അതായത് ശാരീരികമായി ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതെയും , മാനസിക സുഖം അനുഭവിക്കുകയും പിന്നെ ചുറ്റുപാടുല്ലവരോട് സൌഹൃതതോടുകൂടി സഹവസിക്കുന്നവര്‍കും ആണ് ആരോഗ്യം ഉള്ളത്.

ആരോഗ്യം എന്നത് എല്ലാ ജീവിക്കും അതിന്റെ നില നില്പിന് അത്യാവശ്യമായ ഘടകം ആണ്. ഒരു ജീവിയുടെ ഓരോ കോശത്തിന്നും അതിന്റേതായ ആരോഗ്യമുണ്ട്. അത് നഷ്ടപ്പെട്ടാല്‍ ആ കോശം അനാരോഗ്യമുള്ളതായി തീരുകയും പിന്നീട് രോഗം ഭാതിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് ഓരോ കോശവും അനാരോഗ്യമാകുന്നത് എന്ന് അറിയാമോ ? . ശരീരത്തിലെ ഓരോ കോശത്തിന്നും അതിനു ആവശ്യമുള്ള വസ്തുക്കളെ സ്വീകരിക്കാനും ആവശ്യമില്ലാത്തതിനെ പുറം തള്ളാനും ഉള്ള കഴിവ് ഉണ്ട്. ഈ കഴിവില്‍ വരുന്ന തടസ്സങ്ങള്‍ കോശങ്ങളുടെ സന്തുലിനാവസ്ഥ തെറ്റിക്കുന്നു , തുടര്‍ന്ന് അവ അനാരോഗ്യമായി തീരുന്നു.  

എന്താണ് കോശങ്ങളുടെ സന്തുലിനാവസ്ഥ തെറ്റികാനുള്ള കാരണം എന്ന് അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാകുന്നത് അത് നാം തെറ്റായി ഭക്ഷണം കഴിക്കുന്ന കാരണമാണ്. ഭക്ഷണത്തിന് ആരോഗ്യത്തിന്റെ നില നില്പുമായി വലിയ ബന്ധമാണുള്ളത്. നല്ല ഭക്ഷണം കഴിക്കുന്നവനു നല്ല കോശങ്ങള്‍ ജനിക്കുന്നു നല്ല ശരീരവും ലഭിക്കുന്നു, ചീത്ത ഭക്ഷണം കഴിക്കുന്നവനു ചീത്ത കോശങ്ങള്‍ ജനിക്കുന്നു തുടര്‍ന്ന് രോഗ ഭാതിതമായ ഒരു ശരീരമാണ് ലഭിക്കുന്നത്. അതിനാല്‍ നല്ല ഭക്ഷണം നല്ല രീതിയില്‍ കഴിക്കുക എന്ന ശരിയായ മാര്‍ഗം ആണ് നമുക്ക് ആരോഗ്യം നേടാനുള്ള ഏക വഴി. അല്ലാതെ കുപ്പിയില്‍ നിറച്ചു വച്ച് ഇന്ന് ആരോഗ്യ വര്‍ധനത്തിനായി വിപണിയില്‍ ഇറക്കുന്ന ഒരു ഉത്പന്നങ്ങള്‍കും ആരോഗ്യം  നല്‍കുവാന്‍ സാധിക്കുകയില്ല. അതിനാല്‍ നാം ഇന്ന് കഴിക്കുന്ന പ്രിസര്‍വേറ്റീവ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറക്കുകയും അതിനു പകരമായി ഒരു നേരമെങ്കിലും പഴവര്‍ഗങ്ങള്‍ മാത്രം ഭക്ഷിക്കുന്നത് ആരോഗ്യം സംരക്ഷിക്കുവാന്‍ വളരെ ഉത്തമമായ കാര്യമാണ്. കാരണം പഴ വര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനുകള്‍ കോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ശരീരത്തിലെ മറ്റു കോശങ്ങളുടെ പരിപാലനത്തിനും അത് പോലെ തന്നെ കേടുപാടുകള്‍ തീര്ക്കുന്നതിനും അത്യാവശ്യമായ ഖടകം ആണ്. 

അമിതാഹാരം ഒഴിവാക്കുക എന്നത് അത്യാവശ്യമായ കാര്യമാണ്, കാരണം അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ മാലിന്യം ശരീരത്തിലെ ഓരോ കോശങ്ങളിലും അതുപോലെ തന്നെ വന്കുടളിലും കെട്ടി കിടക്കുന്നു . വന്‍കുടലില്‍ മാലിന്യങ്ങള്‍ കേട്ടികിടക്കുന്നതിനു നാം മലബന്ധം എന്ന് വിളിക്കുന്നു. ഇന്ന് ഒട്ടു മിക്ക ആളുകളുടെയും പ്രശ്നം മലബന്ധമാണ്. മലബന്ധം എന്നത് ഒരു രോഗമല്ല രോഗ കാരണവും അല്ല അത് ഒരു രോഗ ലക്ഷണം മാത്രമാണ്. ഇന്ന് ഒട്ടുമിക്ക രോഗങ്ങളുടെ കൂടെ മലബന്ധം ഉണ്ടാകാറുണ്ട് , കാരണം ഇന്ന് ഒട്ടു മിക്ക ആളുകള്‍ക്കും വരുന്ന രോഗം തെറ്റായ ഭക്ഷണത്തിലൂടെയും തെറ്റായ ഭക്ഷണ രീതിയിലൂടെയും ഉണ്ടായി തീര്‍ന്നതാണ്. അതിനാല്‍ ആരോഗ്യം നേടാന്‍ നല്ല ആഹാരം , നല്ല കായിക അഭ്യാസം , നല്ല വിശ്രമം എന്നിവയല്ലാതെ വേറെ പോം വഴി ഇല്ല. ആരോഗ്യം തന്നെ ആണ് സമ്പത്ത്, ആഹാരം തന്നെ ആണ് ഔഷധം.

ഈ പോസ്റ്റ്‌ വായിച്ചതിനു നന്ദി. ഇത് പോലുള്ള പോസ്റ്റുകള്‍ ഞങ്ങള്‍ ഇനിയും പബ്ലിഷ് ചെയ്യുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ബോക്സില്‍ രേഘപ്പെടുത്തുക. നിങ്ങള്‍കിത് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്കും ഷെയര്‍ ചെയ്യുക. ഇനിയും ഇത് പോലുള്ള ഞങ്ങളുടെ ലേറ്റസ്റ്റ് പോസ്റ്റുകള്‍ വായികുവാനായി ഞങ്ങളെ ഫോളോ ചെയ്യുക.
FOLLOW US

No comments:

Post a Comment